അനുഷക്ക് ജാമ്യമില്ല, പരുമല ആശുപത്രിയിലെ വധശ്രമ കേസ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പരുമല ആശുപത്രിയിലെ എയര്‍ എമ്പോളിസം വധശ്രമ കേസില്‍ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവല്ല കോടതി പ്രതിയെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന ഉള്‍പ്പടെ പോലീസ് അന്വേഷിക്കും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതില്‍ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അനുഷയെ കസ്റ്റഡിയില്‍ കിട്ടിയതിനാല്‍ പരുമല ആശുപത്രിയില്‍ എത്തിച്ചു വീണ്ടും തെളിവെടുക്കും. വേണ്ടിവന്നാല്‍ ആക്രമണത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചനയുണ്ട്.

വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കുന്നതാണ് കേസില്‍ നിര്‍ണായകമാണ്. ഇതിനുള്ള നടപടികളും പോലീസ് തുടങ്ങി. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പോലീസിന് നല്‍കിയിട്ടില്ല. അനുഷയുടെ ആദ്യ ഭര്‍ത്താവിന്റെയും രണ്ടാം ഭര്‍ത്താവിന്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തും. ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അരുണിനെ പോലീസ് വിളിച്ചുവരുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...