തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5450 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 43600 രൂപ തന്നെ നല്‍കേണ്ടി വരും. 24 കാരറ്റ് സ്വര്‍ണം പവന് 59450 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2011ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 2012-13 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവന് വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുറയാതിരുന്നതിന് കാരണം ഇന്ത്യന്‍ രൂപ 46ല്‍ നിന്നും 60ലേക്ക് ദുര്ബ്ബലമായതാണ്. ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വര്‍ണ്ണവില ഗ്രാമിന് 2775 രൂപയും പവന് വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033