പത്തനംതിട്ട : ഓണത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. ഓണക്കോടിയും ആഘോഷത്തിനുള്ള മറ്റ് സാധനങ്ങളും വാങ്ങാനുള്ള തിരക്കിലമർന്നിരിക്കുകയാണ് ജില്ല. വസ്ത്രശാലകളിലും നല്ല തിരക്കുണ്ട്. മേളകളിലെല്ലാം വമ്പിച്ച വിൽപ്പനയാണ് ഞായറാഴ്ച നടന്നത്. വിലക്കുറവും പ്രത്യേക കിഴിവും പ്രഖ്യാപിച്ച് വ്യാപാരമേഖല ഓണാഘോഷം പൊലിപ്പിക്കുന്നു. വിലക്കയറ്റം വിപണിയെ കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പൂക്കളമൊരുക്കാൻ പൂവിനായി ആവശ്യക്കാരേറെ. നഗരത്തിലെ വിവിധ പൂക്കച്ചവടകേന്ദ്രങ്ങളിൽ വമ്പിച്ച തിരക്കാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പൂക്കൃഷി നടത്തി നാട്ടിൽ ഉത്പാദിപ്പിച്ച പൂക്കൾ വിപണിയിൽ ലഭ്യമായിരുന്നുവെങ്കിലും മറുനാടൻ പൂക്കൾ വിപണി കൈയടക്കി.
സ്കൂളുകളും കോളേജുകളും ഓണാഘോഷ പരിപാടികളോടനുബന്ധിച്ച കച്ചവടം ഉഷാറായിരുന്നു. കോളേജും സ്കൂളുകളും അടച്ചെങ്കിലും പൂവിന് ആവശ്യക്കാരേറെ. ബന്തി, റോസ്, വാടാമല്ലി, ജമന്തി എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. പച്ചക്കറി കടകളിലാണ് ഇന്ന് തിരക്ക് കൂടുതൽ. തക്കാളി ഉൾപ്പെടെയുള്ള പച്ചകറികൾക്ക് വില അൽപ്പം കുറഞ്ഞുനിൽക്കുന്നതിന്‍റെ ആശ്വാസമുണ്ട്. തെങ്കാശിയിൽ നിന്നുള്ള പച്ചക്കറികളാണ് ജില്ലയിൽ കൂടുതലായി എത്തുന്നത്. സാധാരണ കടകൾക്കുപുറമേ ഇറക്കിവെച്ചുള്ള വിൽപ്പനയും വഴിയോര കച്ചവടവും ഇന്ന് പൊടിപൊടിക്കും. നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും ഒരുങ്ങിയിട്ടുണ്ട്. കവലകൾ തോറും പച്ചക്കറി സ്റ്റാളുകൾ തുറന്നു. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിൽ പച്ചക്കറി വിൽപ്പന നടക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033