തീരുമാനമാകാതെ ബാർ ലൈസൻസ് ഫീസ് ; മദ്യനയം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യനയം ബാര്‍ ലൈസന്‍സ് ഫീസില്‍ തട്ടി വൈകുന്നു. ഫീസ് വര്‍ധിപ്പിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടെങ്കിലും എത്ര വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. തുക എത്രയെന്ന കാര്യത്തില്‍ തീരുമാനമായാൽ മാത്രമേ അടുത്ത മന്ത്രിസഭായോഗത്തില്‍ മദ്യനയം പരിഗണനക്കെത്തുകയുള്ളു. മാര്‍ച്ച് 31നു മുന്‍പാണ് മദ്യനയം വരേണ്ടിയിരുന്നത്. ഐടി പാര്‍ക്കുകളിലെ മദ്യശാലകളുടെ കാര്യത്തിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. നിലവിലെ 30 ലക്ഷമെന്ന ബാര്‍ ലൈസന്‍സ് ഫീസ്  35 ലക്ഷം രൂപയാക്കണമെന്നായിരുന്നു ധനവകുപ്പിന്‍റെ നിര്‍ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചായിരുന്നു നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ആലോചനക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ബാറുടമകളുടെ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. നിലവിലെ ലൈസന്‍സ് ഫീസ് കൂട്ടിയാല്‍ അത് മേഖലയെ തളര്‍ത്തുമെന്നുമാണ് ഇവുടെ വാദം. മാത്രമല്ല നേരത്തെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ നിലവിലെ ഫീസില്‍ ഇളവ്‌ വേണമെന്നും ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...