റഫ അതിർത്തി തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല ; ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച സജീവം

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഇസ്രായേൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാം ഘട്ട നടപടികളുമായി ബന്ധപ്പെട്ട്​ ഖത്തർ. അനിശ്ചിതത്വം തുടരുന്നതിനിടയിലും വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകളുമായി മധ്യസ്ഥ രാജ്യങ്ങൾ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനിയുമായി ഈജിപ്ത്​ വിദേശകാര്യ മന്ത്രി ബദ്​ർ അബ്​ദുല്ലത്തി ടെലിഫോണിൽ ചർച്ച നടത്തി. അമേരിക്കയുമായി നടന്ന ചർച്ചകളുടെ തുടർ നീക്കം സംബന്ധിച്ച കാര്യങ്ങളാണ്​ ടെലിഫോൺ സംഭാഷണത്തിൽ പ്രധാനമായും കടന്നുവന്നത്​. രണ്ടാംഘട്ട വെടിനിർത്തൽ നടപടികൾ ശക്​തമായി തുടരാൻ വൈകരുതെന്ന്​ മധ്യസ്ഥ രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്​.

റഫ അതിർത്തി തുറക്കുന്നതു സംബന്​ധിച്ച് ഇസ്രായേൽ​ ഇനിയും തീരുമാനമെടുത്തിട്ടില്ല. അവസാന ബന്ദിയുടെ മൃതദേഹം ലഭിക്കാതെ രണ്ടാംഘട്ട വെടിനിർത്തലിന്​ തയാറല്ലെന്ന കടുംപിടിത്തം ഇസ്രായേൽ തുടരുകയാണ്​. തെക്കൻ ഗസ്സയിൽ അന്താരാഷ്​ട്ര റെഡ്ക്രോസ്​ സഹായത്തോടെ മൃതദേഹത്തിനായുള്ള തെരച്ചിൽ നടപടികൾ ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

ഡിജെ ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

0
ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...