സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയിൽ 500മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി ഉടൻ ലഭിക്കില്ല.

മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർധിച്ചതിനാലുമാണ് നിയന്ത്രണം വേണ്ടിവരുന്നത്. വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും പ്രതിസന്ധി മറികടക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാൽ ഈ വർഷം അത് 4600-4800 ആയി. ഡാമുകളിൽ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് മന്ത്രി...

0
കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി...