ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി). മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ ആർജെഡി തെരഞ്ഞെടുപ്പിൽ 75 സീറ്റിൽ നിന്ന് 25 ആയി കുറഞ്ഞു. 2010ന് ശേഷമുള്ള ഏറ്റവും ദയനീയമായ പ്രകടനങ്ങളിലൊന്നാണിത്. എക്‌സ് പോസ്റ്റിലൂടെയാണ് ആർജെഡിയുടെ പ്രതികരണം. രാഷ്ട്രീയത്തിലെ ഉയർച്ച താഴ്ചകളുടെ ഭാഗമായിട്ടാണ് തോൽവിയെ കാണുന്നതെന്നാണ് പ്രതികരണം. പൊതുജനങ്ങളെ സേവിക്കുന്നത് നിരന്തരമായ പ്രക്രിയയാണെന്നും, അതൊരു അനന്തമായ യാത്രയാണെന്നും പോസ്റ്റിൽ പറയുന്നു. ഉയർച്ച താഴ്ചകൾ അനിവാര്യമാണ്. പരാജയത്തിൽ നിരാശയില്ല, വിജയത്തിൽ അഹങ്കാരവുമില്ല. രാഷ്ട്രീയ ജനതാദൾ പാവങ്ങളുടെ പാർട്ടിയാണ്, അവർക്കുവേണ്ടി തുടർന്നും ശബ്ദം ഉയർത്തുമെന്നും പോസ്റ്റിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























