കുടിവെള്ളമില്ല ; പുന്നപ്ര പഞ്ചായത്തില്‍ കുത്തിയിരിപ്പുസമരം നടത്തി പഞ്ചായത്തംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ പലഭാഗത്തും ഒരു മാസത്തോളം തുടർച്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രസിഡന്റ് പി.ജി. സൈറസിന്റെ നേതൃത്വത്തിൽ വഴിച്ചേരിയിലെ ജല അതോറിറ്റി ഓഫീസിനു മുന്നിൽ പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പുസമരം നടത്തി. ഷക്കീല നിസാർ, സുലഭ ഷാജി, ഗീത ബാബു, ശശികുമാർ, സുധർമ ഭുവനചന്ദ്രൻ, ജീൻ മേരി, ജെ. സിന്ധു എന്നിവരാണ് സമരം നടത്തിയത്. മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 15, 14 തുടങ്ങിയ വാർഡുകളിൽ പൂർണമായി വെള്ളമെത്തുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ദേശീയപാതയുടെ നിർമാണം നടക്കുന്നിടത്തൊക്കെ പൈപ്പു പൊട്ടുകയാണ്. കുടിവെള്ളപ്രശ്നത്തിനു പരിഹാരമായി ഓവർ ഹെഡ് ടാങ്ക് പണിയാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തിനൽകിയിട്ടും ജല ജീവൻ മിഷനു ഫണ്ടില്ലാത്തതിനാൽ നിർമാണം എങ്ങുമെത്തിയില്ല. കുടിവെള്ളപ്രശ്നം പരിഹരിക്കുംവരെ സമരം തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു.

ദേശീയപാതയിൽ പുതുതായി കുടിവെള്ള പൈപ്പിട്ടപ്പോഴും ജല അതോറിറ്റി വേണ്ട മേൽനോട്ടം നൽകിയിട്ടില്ലെന്നും കുഴലുകൾ നിരപ്പായ പ്രതലത്തിലല്ല സ്ഥാപിച്ചതെന്നും സമരക്കാർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജല അതോറിറ്റി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, ഡെപ്യൂട്ടി കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനക്കാരുടെ കുറവാണു പ്രശ്നമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. റോഡുപണിക്കിടെ പൈപ്പ് പൊട്ടുന്നതൊന്നും ദേശീയപാത അതോറിറ്റി അറിയിക്കുന്നില്ല. അറിയുന്നമുറയ്ക്ക് പ്രശ്നം പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...