കുടിവെള്ളമില്ല ; പള്ളിമുരുപ്പി​ലെ ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

വാഴമുട്ടം – കിഴക്ക് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ ഉൾപ്പെടുന്ന പള്ളിമുരുപ്പി​ൽ കുടി​വെള്ളമി​ല്ലാതെ ജനം പ്രതി​ഷേധത്തി​ന് ഒരുങ്ങുകയാണ്. കുടിവെള്ളം മുടങ്ങി​യി​ട്ട് ഒരുമാസമായെങ്കി​ലും പ്രതി​സന്ധി​ പരി​ഹരി​ക്കാൻ ഒരു നടപടി​യുമി​ല്ല. ആഴ്ചയി​ലൊരി​ക്കലാണ് പലയിടങ്ങിലും ജലഅതോറിറ്റിയുടെ പൈപ്പി​ൽ വെള്ളം ലഭിക്കുക. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് ഭരണസമിതി അറി​യി​ച്ചെങ്കി​ലും പള്ളിമുരുപ്പ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഈ സേവനവും ലഭ്യമല്ല. വള്ളിക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ബൂസ്റ്റർ ടാങ്ക് പനയംകുന്ന് മുരുപ്പിലാണ്. ഇവിടെ ഒരു മോട്ടോർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ മോട്ടോർ സ്ഥാപി​ച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായി​ല്ല. അതേസമയം നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന വാൽവ് ഓപ്പറേറ്റർ പള്ളി​മുരി​പ്പി​ലേക്കുള്ള പൈപ്പി​​ന്റെ വാൽവ് അടച്ചിരിക്കുന്നതിനാലാണ് വെള്ളം കിട്ടാത്തതെന്നും ആക്ഷേപമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...