കോന്നി : ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കുളത്തുമൺ ഗവണ്മെന്റ് എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച വിളംബര ജാഥ കോന്നി എക്സൈസ് റേഞ്ച് ഓഫിസർ ബിജു ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ജാഥ കുളത്തുമൺ ജംഗ്ഷനിൽ അവസാനിച്ചു. ജാഥക്ക് ശേഷം കുളത്തുമൺ ജി എൽ പി എസ് ലെ കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ നാടകവും കലഞ്ഞൂർ ജി എച്ച് എസിലെ എസ് പി സി കുട്ടികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബും നടന്നു. ജന ജാഗ്രതാ സമിതി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകരായ ശ്രീവിദ്യ, സിബി, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
RECENT NEWS
Advertisment