ലഹരി വിരുദ്ധ കാമ്പയിന്‍ : മനുഷ്യ മഹാ ശൃംഖല നാളെ (നവംബര്‍ 1) അടൂരില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി നാളെ ( നവംബര്‍ 1) ഉച്ച കഴിഞ്ഞ് 2.30 ന് അടൂരില്‍ മനുഷ്യ മഹാ ശൃംഖല സംഘടിപ്പിക്കും. അടൂര്‍ യു ഐ ടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത്. അടൂര്‍ നഗരസഭ, എക്‌സൈസ് വകുപ്പ്, വിമുക്തി ജില്ലാ മിഷന്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ അഭിമുഖ്യത്തില്‍ അടൂര്‍ നഗര പ്രദേശങ്ങളിലെ മുഴുവന്‍ സ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജ്, മാര്‍ ക്രിസോസ്റ്റം കോളജ്, ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ്, അടൂര്‍ ബി എഡ് സെന്റര്‍, യുഐടി അടൂര്‍, സിന്ധു ഐടിസി എന്നീ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ ഈ ശൃംഖലയില്‍ അണിചേരും.

ലഹരിവിരുദ്ധ നൃത്തശില്പം അടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്‌ളാഷ് മോബ് മാര്‍ ക്രിസോസ്റ്റം കോളജ് കുട്ടികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...