റാന്നി താലൂക്കിൽ നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ ചലച്ചിത്ര നടൻ സുരേഷ് ഗോപി പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഡിസംബർ 15 മുതൽ 28 വരെ റാന്നി വൈക്കം കുത്തുകല്ലുങ്കൽ പടിക്ക് സമീപം തിരുവാഭരണപാതയിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണാർത്ഥം മുഖ്യരക്ഷാധികാരി ചലച്ചിത്ര നടൻ സുരേഷ് ഗോപി റാന്നി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുത്തു. ളാഹ മഞ്ഞത്തോട് വനവാസി കോളനി, അട്ടത്തോട് ഗിരിജൻ കോളനി, ചിറ്റാർ പാമ്പിനി ഗിരിജൻ കോളനി, കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് താരം ഇന്നലെ ഭക്തരെ കണ്ടത്.

ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൂങ്കാവന വാസികളായ വനവസികളാണ് ളാഹ മഞ്ഞത്തോട്ടിൽ താമസിക്കുന്നത്. ആദ്യമായാണ് ഒരു സൂപ്പർ സ്റ്റാർ ഈ കോളനി സന്ദർശിക്കുന്നത്. തുടർന്ന് അട്ടത്തോട്ട് ഗിരിജൻ കോളനി നിവാസികളെ കണ്ടു. ശേഷം ചിറ്റാർ പാമ്പിനി ഗിരിജൻ കോളനിയിലെത്തി. താരത്തിനൊപ്പം വാർഡ് മെമ്പർമാരായ അരുൺ അനിരുദ്ധൻ, മജ്ഞു പ്രമോദ്, ജയശ്രീ എന്നിവരും ഭക്ത സംഗമത്തിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് റാന്നി കൊട്ടാങ്ങലിലും പരിപാടിയിൽ പങ്കെടുത്തു.

അയ്യപ്പ സത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത്കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല, അയ്യപ്പ ധർമ സേവാ സമിതി പ്രസിഡണ്ട് ബിജു കുമാർ കുട്ടപ്പൻ, സെക്രട്ടറി ബിനു കരുണൻ, ട്രഷറാർ പി സാബു, രാധാ കൃഷ്ണൻ, ഗോപൻ മൂക്കന്നൂർ, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി, മോഹന ചന്ദ്രൻ നായർ കാട്ടൂർ, മനോജ് കോഴഞ്ചേരി, സുനിൽ കോട്ടങ്ങൽ തുടങ്ങിയവരും താരത്തെ അനുഗമിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....