കാറ്റടിച്ചാല്‍ വൈദ്യുതിയില്ല ; വികസനത്തിന്റെ പുത്തന്‍ മാതൃകയായി കോന്നി മണ്ഡലത്തിലെ തണ്ണിത്തോട്

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കോന്നിയിലെ മലയോര മേഖലയായ തണ്ണിത്തോട്ടില്‍ ചെറിയ ഒരു കാറ്റോ മഴയോ വന്നാല്‍ പോലും മണിക്കൂറുകള്‍ വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വനത്തിനുള്ളില്‍ കൂടിയായിരുന്നു തണ്ണിത്തോട്, തേക്കുതോട് മേഖലയിലേക്കുള്ള വൈദ്യുതി ലൈനുകള്‍ കടന്നുപോയിരുന്നത്. എന്നാല്‍ ഇത് പിന്നീട് പ്രധാന റോഡുവഴിയാക്കി. വനത്തില്‍ കൂടി ലൈനുകള്‍ കടന്നുപോകുമ്പോള്‍ കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ വീഴുന്നത് തുടര്‍ച്ചയായി കറണ്ട് പോകുന്നതിന് ഇടയാക്കിയിരുന്നു. ഇത് പരിഹരിക്കാനാണ് പ്രധാന റോഡില്‍ക്കൂടി ലൈനുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോഴും അവസ്ഥ പഴയതില്‍ നിന്നും വത്യസ്ഥമല്ല.

കോന്നി കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ നിന്നുമാണ് ഈ മേഖലയിലേക്ക് വൈദ്യുതി കടത്തി വിടുന്നത്. കോന്നിയില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ച് വൈദ്യുതി ബന്ധം നിലയ്കാതെയിരിക്കാന്‍ ചിറ്റാര്‍ ഭാഗത്തെ ഫീഡറില്‍ നിന്നും നീലിപിലാവ് വഴി ഭൂഗര്‍ഭ കേബിളുകള്‍ ഉപയോഗിച്ച് വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നു. മരങ്ങള്‍ വീണ് വൈദ്യുതി തടസപ്പെടുന്നത് തടയാന്‍ ഇത് സഹായിക്കുമെന്നും തണ്ണിത്തോട് മേഖലയിലേക്ക് ഒരിക്കലും വൈദ്യുതി നിലക്കില്ല എന്നും ആയിരുന്നു അന്ന് അധികൃതര്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍ കോന്നിയില്‍ നിന്നും വൈദ്യുതി ലഭിക്കാതെ വന്നാല്‍ ചിറ്റാറില്‍ നിന്നുള്ള ലിങ്ക് പലപ്പോഴും കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇവിടെയ്ക്ക് ബന്ധിപ്പിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

മലയോര മേഖലയില്‍ വൈദ്യുതി ബന്ധം ഇടക്കിടെ ഇല്ലാതാകുന്നത് വ്യാപാരികളെ ഉള്‍പ്പെടെ കൂടതല്‍ ബുദ്ധിമുട്ടിലാക്കുന്നു. കടകളില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്ന ആഹാര സാധനങ്ങള്‍ ഇത് മൂലം നശിക്കുകയാണ്. തണ്ണിത്തോട് റോഡില്‍ പലപ്പോഴും വെളിച്ചമില്ലാതെ വരുന്നത് വന്യമൃഗ ഭീതിയും വര്‍ധിപ്പിക്കുന്നു. രാത്രി സമയങ്ങളില്‍ കറണ്ട് പോയാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ പ്രതികരിക്കാറില്ല എന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...