പ്രവാസികള്‍ക്ക് ആശ്വാസം ; വിസാ കാലാവധി കഴിഞ്ഞാലും ഈ വര്‍ഷാവസാനം വരെ പിഴയില്ല

For full experience, Download our mobile application:
Get it on Google Play

അബുദാബി: യുഎഇയില്‍ താമസ വിസയുടെ കാലാവധി കഴിയുന്നവരില്‍ നിന്ന് ഈ വര്‍ഷാവസാനം വരെയുള്ള പിഴ ഈടാക്കില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഇന്നലെ മന്ത്രിസഭാ യോഗം നടന്നത്.

രാജ്യത്തെ ആരോഗ്യ രംഗത്തിന് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതലായി ഉത്പാദിപ്പിക്കുമെന്ന പ്രഖ്യാപനവും യോഗത്തില്‍ ശൈഖ് മുഹമ്മദ് നടത്തി. ആരോഗ്യ മേഖലയില്‍ വിവര സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കും. പൊതുജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും. കൊവിഡിനെതിരെ ഒത്തൊരുമിച്ച് ഒരു കുടുംബം പോലെയാണ് യുഎഇ പോരാടുന്നതെന്നും എല്ലാവരുടെ പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...