സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കും : തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യ പോസ്റ്റുമായി സഹകരിക്കുന്നു. സാമൂഹ്യ പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 55 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുക. സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആ രീതി തുടരാമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന  പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പോസ്റ്റ് സന്നദ്ധത അറിയിച്ചത്. ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ പണം പിന്‍വലിക്കാന്‍ ജനത്തെ സഹായിക്കാന്‍ തയ്യാറണെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ബയോ മെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ പണം വീടുകളില്‍ എത്തിക്കാനുളള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് മുന്നോട്ടുവെച്ചത്. ഇപ്പോള്‍ ക്ഷേമ പെന്‍ഷനുകളും പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...