‘കർണാടക വഴി ഒരു ചരക്ക് വാഹനവും വിടില്ല’ ; ഷിരൂരിൽ തിരച്ചിൽ നിർത്തിയാൽ സമരമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

കർണാടക : ഷിരൂരിൽ തിരച്ചിൽ നിർത്തിയാൽ സമരത്തിലേക്ക് കടക്കുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ. കർണാടക വഴി ഒരു ചരക്ക് വാഹനവും വിടില്ലെന്നും തടപ്പാടി അതിർത്തിയിൽ തടയുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് തിരച്ചിലിന് സജ്ജമെന്ന് നേതാവ് റഹ്മാൻ പത്തിരിപ്പാല അറിയിച്ചു. ഷിരൂരിൽ അർജുനടക്കം രണ്ട് ഡ്രൈവർമാരെയാണ് കണ്ടെത്താനുള്ളത്. ഷിരൂരിൽ നടക്കുന്നത് നാടകമാണെന്ന് ലോറിയുടമ മനാഫ് പറ‍ഞ്ഞിരുന്നു. ഗംഗാവലിയിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്നും കണ്ടെത്തിയാൽ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകുമെന്നും മനാഫ് പറഞ്ഞു. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതോടെ ഭീഷണിയുമായി അധികൃതർ രംഗത്തെത്തി. മാൽപെ ഇതിന് വഴങ്ങാത്തത്തിൽ ഭീഷണിയുണ്ടായെന്നും മനാഫ് ആരോപിച്ചു. അതേസമയം ഷിരൂരിൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കിയിരുന്നു. ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള തിരച്ചിൽ 10 ദിവസം കൂടി നീട്ടുന്നതിനായി ഡ്രഡ്ജർ കമ്പനിയുമായി സംസാരിച്ചതായി എംഎൽഎ അറിയിച്ചു. റിട്ട. മേജർ ജനറൽ ഇന്ദ്രബാലനെ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ഉള്ള ഭിന്നതയെ തുടർന്ന് മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി മടങ്ങിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവനാ കൊള്ള ; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി : അയോധ്യ സംഭാവനാ കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐസിസി...

പിഎസ്‌സി നിയമന തട്ടിപ്പ് : പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

0
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന്...

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി

0
പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. അഭിഷേക്...

ഉഷ്ണതരംഗം ; സ്പെയിനില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ ; 12 മരണം

0
മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം....