ലോകത്തിന്റെ ഏത് ഭാഗത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായാലും യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹം ; എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ലോകത്തിന്റെ ഏത് ഭാഗത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായാലും യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പ്രതികരിച്ചു. യുദ്ധം നമ്മളെ നേരിട്ട് ബാധിക്കുമോ എന്ന ചിന്ത പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏത് ഭാഗത്ത് യുദ്ധം ഉണ്ടായാലും അത് മറ്റിടങ്ങളെ ബാധിക്കുമെന്നും സ്വരാജ് പറഞ്ഞു. ‘ആയുധങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ പരസ്പരം പോരടിക്കുകയും സാധാരണക്കാരും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും അതിന്റെ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന സര്‍വനാശമാണ് യുദ്ധം. യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവന്‍ ഉയര്‍ന്ന് വരേണ്ടത്. ലോകമെമ്പാടും സമാധാനകാംക്ഷികള്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനമായി തന്നെ ഉയര്‍ന്നു വരുന്നുണ്ട്. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടെ’ എന്ന് സ്വരാജ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...