Wednesday, May 7, 2025 8:04 pm

പണമില്ല – പോലീസ് കൈമലർത്തി ; മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ 35 കിലോമീറ്റർ മകളുടെ മൃതദേഹം ചുമന്ന് പിതാവ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : പോസ്റ്റ് മോർട്ടം ചെയ്യാനായി മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിം​ഗ്രോളി ജില്ലയിലാണ് സംഭവം. മൃതദേഹം കട്ടിലിൽ വെച്ച് ചുമന്നാണ് പിതാവ് സിം​ഗ്രോളിയിലെ ആശുപത്രിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ് അഞ്ചിനാണ് 16 കാരി ആത്മഹത്യ ചെയ്തത്. പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. 35 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി.

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം കൊണ്ടുപോകാൻ വാഹ​നം ഒരുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല മൃതദേഹം ആശുപത്രിയിലെത്തിക്കാനുള്ള സ​ഹായം പോലീസും നിഷേധിച്ചു. ഇതോടെ കട്ടിലിൽ കെട്ടി ചുമക്കുകയല്ലാതെ  ഇവർക്ക് മറ്റ് മാർ​ഗമില്ലായിരുന്നു. ഏഴ് മണിക്കൂർ നടന്നാണ് പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ആശുപത്രിയിലെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി പിടിയിലായത് 84 പേർ

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍...

പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു

0
കശ്മീർ: കശ്മീർ നിയന്ത്രണ രേഖക്ക്‌ സമീപം പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ...

കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

0
പാകിസ്ഥാൻ: പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട...

പത്തനംതിട്ട അടക്കം നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....