ഇന്ന് മുതല്‍ പിഴ : പിഴ ഈടാക്കിയാല്‍ കടകള്‍ അടക്കുമെന്ന് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ ഇന്ന് മുതല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. 10,000 മുതൽ 50000 രൂപ വരെയാണ് പിഴ ഈടാക്കുക. ബദല്‍ മാര്‍ഗം ഒരുക്കാതെ നിരോധനം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ആദ്യ രണ്ടാഴ്ചയിലെ ബോധവത്കരണത്തിന് ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25,000വും 50,000വുമായി പിഴ ഉയരും. തുടര്‍ച്ചയായി പിഴ ഈടാക്കിയശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും.

വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധനകളും ഇന്ന് മുതല്‍ കര്‍ശനമാകും. കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ വ്യാപാരികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ബദല്‍ മാര്‍ഗം ഒരുക്കാതെയുള്ള നിരോധനം അംഗീകരിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. പിഴ ഈടാക്കിയാല്‍ കടകള്‍ അടച്ചു പ്രതിഷേധിക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....