ശ്രീനഗര്‍: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരനായ ഹറൂണ്‍ ഹഫാസ് കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറാണ് ഹറൂണ്‍ ഹഫാസ്. ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷസസേന ദോഡയിലെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. കിഷ്ത്വാറില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുള്‍പ്പെടെ നിരവധി തീവ്രവാദ കേസുകളില്‍ മുഖ്യനാണ് ഹറൂണ്‍ ഹഫാസ്.