കളിയിക്കാവിള എസ്.ഐ വധം : പ്രതികളെ കുഴിത്തുറയിലെത്തിച്ചു ; തെളിവെടുപ്പ് ഉടന്‍

For full experience, Download our mobile application:
Get it on Google Play

കളിയിക്കാവിള : കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറയിലെത്തിച്ചു. പ്രതികളുമായി പോലീസ് ഉടന്‍ തെളിവെടുപ്പ് നടത്തും. കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംശയത്തിന്റെ അടിസ്ഥാനത്തിൽ 23 പേരെ തമിഴ്‍നാട് കർണാടക പോലീസ് കസ്റ്റഡിയിൽ നിർത്തിയിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തൌഫീഖ്, ഷഫീഖ് എന്നീ മുഖ്യപ്രതികളെ തമിഴ്‍നാട്, കേരള അതിര്‍ത്തിയിലേക്ക് പോലീസ് കൊണ്ടുവന്നത്. കുഴിത്തുറ പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ എത്തിച്ചത്. രാവിലെ തന്നെ ഇവരെ കുഴിത്തുറ കോടതിയില്‍ ഹാജരാക്കിയേക്കും. കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വെ-കര്‍ണാടക-തമിഴ്‍നാട് പോലീസ് സംയുക്തമായി പിടികൂടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...