മധ്യപ്രദേശ് : ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകൾ ആണ് സോഷ്യൽ ലോകത്ത് ഏറെ ട്രോളുകൾക്ക് വിധേയമാകുന്നത്. രാജ്യത്തെ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാൽ സാമ്പത്തിക തകർച്ചയ്ക്ക് പരിഹാരം ഉണ്ടായേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മധ്യപ്രദേശിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോളായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ പ്രതികരണം.
ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ ഈ മറുപടി. ഞാൻ ഇതിനോട് യോജിക്കുന്നു. പക്ഷേ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഗണേശ ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു. അതുപോലെ രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ല’സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
അതേ സമയം സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രമെന്ന് അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തിയതായി പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി പറഞ്ഞതും ട്രോൾ ആക്രമണത്തിന് ഇരയായി. സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തതായി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കിരണ്‍ ബേദി പറയുന്നു. കിരണ്‍ ബേദിയുടെ ട്വീറ്റിനെതിരെ പരിഹാസവര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ഭഗവാന്‍ ശിവന്റെയും വിവിധ ചിത്രങ്ങള്‍ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്. സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നുവെന്നും സൂര്യന്‍ മന്ത്രം ഉരുവിടുന്ന ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തതായുമാണ് വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
‘നിങ്ങള്‍ ബുദ്ധിജീവിയാണ് എന്നാണ് ഇതുവരെ ധരിച്ചിരുന്നത്, ഒരിക്കല്‍ നിങ്ങള്‍ ഞങ്ങളുടെയൊക്കെ ഹീറോയായിരുന്നു, ഇത്തരത്തില്‍ അധഃ പതിക്കുമോ?,’ എന്നിങ്ങനെ പോകുന്നു പരിഹാസം.
‘ദൈവമാണ് ഈ ശബ്ദം ആദ്യം കേട്ടത്, ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ദൈവത്തിന് ഉളളതാണ് എന്നൊന്നും പറയാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു, ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തമാശ, നിങ്ങളെ പോലെ വിദ്യാഭ്യാസമുളളവരെ ബിജെപിക്കാര്‍ വിജയകരമായി മാറ്റിമറിച്ചു, കിരണ്‍ ബേദിക്ക് സാക്ഷരതയുടെ കുറവ് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റ്’ തുടങ്ങി നിരവധി കമന്റുകളാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.
മറ്റൊരു സംഭവത്തിൽ പശുവിനെ സ്പർശിക്കുന്നത് നിഷേധാത്മകത ചിന്തകളെ ഇല്ലാതാക്കുമെന്ന അവകാശ വാദവുമായാണ് മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി യശോമതി താക്കൂർ രംഗത്ത് എത്തി.
ഒരു പരിപാടിക്ക് ഇടയിൽ സംസാരിക്കവെ ആണ് മന്ത്രി ഇത്തരത്തിൽ ഒരു വിവാദ പരാമർശം നടത്തിയത്.
മഹാരാഷ്ട്രയിലെ വിധാൻസഭയിലെ ടിയോസ നിയോജക മണ്ഡലത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എം എൽ എയാണ് ശോമതി താക്കൂർ. “നമ്മുടെ സംസ്കാരം പറയുന്നത് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ, എല്ലാ നിഷേധാത്മകത ചിന്തകളേയും ഇല്ലാതാക്കാനുമെന്നാണ്,” ശോമതി പറഞ്ഞു