റാന്നി മാമുക്കിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് വേണ്ട ; വ്യാപാരികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാനപാതയിൽ റാന്നിയിലെ മാമുക്ക് ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മാമുക്കിലെ വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവർ പ്രമോദ് നാരായൺ എം.എൽ.എയ്ക്ക് നിവേദനം നൽകി. നിലവിലെ സാഹചര്യത്തിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. റോഡിന് ഇരുവശത്തേക്കും ഓരോ വലിയ വാഹനത്തിന് മാത്രം പോകാനുള്ള വീതിയാണ് ഇവിടെയുള്ളത്. സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്.

തിരുവല്ല, ചെറുകോൽപ്പുഴ, വൃന്ദാവനം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മാമുക്കിൽ നിന്ന് തിരിയേണ്ടതുണ്ട്. സിഗ്നൽ ലൈറ്റ് സ്ഥാപിക്കുമ്പോൾ ഒരു മിനിറ്റ് റെഡ് സിഗ്നൽ വന്നാൽ പോലും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകും. അടുത്തിടെ വൺവേയിൽ ചെറിയ തടസ്സമുണ്ടായപ്പോൾ വൈക്കം ബ്ലോക്കുപടി വരെ വാഹനങ്ങളുടെ നിര നീണ്ടിരുന്നു. സമാനമായ ഒരു സാഹചര്യമാണ് ഇവിടെയും പ്രതീക്ഷിക്കുന്നതെന്നും ഇത് കച്ചവടത്തെയും സാധാരണ യാത്രക്കാരെയും ഒരുപോലെ ബാധിക്കുമെന്നും വ്യാപാരികൾ ആശങ്കപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...