ജില്ലയിലെ നദികളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ട : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയിലെ നദികളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് വാണിംഗ് ലെവലിന് താഴെയാണ്. അതുകൊണ്ടുതന്നെ പേടിക്കേണ്ട സാഹചര്യം നിലവില്ലെങ്കിലും ജാഗ്രത കൈവെടിയരുത്. ഡാമുകള്‍ തുറക്കുന്നത് കാരണമാണ് പ്രളയമുണ്ടാകുന്നതെന്ന ധാരണയ്ക്ക് മാറ്റം വരുത്താന്‍ സാധിച്ചെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ പറഞ്ഞു. കക്കി-ആനത്തോട് റിസര്‍വോയര്‍, പമ്പ ഡാം എന്നിവിടങ്ങളിലെ ജലം നദികളിലേക്ക് ഒഴുക്കി വിടുന്നതുമൂലം ജലനിരപ്പ് ക്രമാനുസൃതമായി വര്‍ദ്ധിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്ത രീതിയില്‍ ഡാമിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുണ്ട്.

ഡാം തുറന്നതിലൂടെ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡാം മാനേജ്മെന്റിന്റെ കാര്യത്തില്‍ മികച്ച ഏകോപനമാണ് ജില്ലയിലുണ്ടായിരുന്നതെന്നും യോഗം വിലയിരുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതുപ്രകാരം ഈ മാസം 13ന് ശേഷം ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണം. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...