വിശാഖപട്ടണം വിഷവാതക ദുരന്തം : പത്ത് ദിവസം കഴിഞ്ഞിട്ടും അറസ്റ്റില്ല ; കമ്പനിയും സർക്കാരും തമ്മില്‍ ഒത്തുകളിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

അമരാവതി : വിശാഖപട്ടണം വിഷവാതക ദുരന്തം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ ആന്ധ്രാ പോലീസ്. ഇതോടെ ദുരന്തം ഒതുക്കി തീർക്കാൻ എൽജി കമ്പനിയും സർക്കാരും തമ്മിൽ ഒത്തുകളി നടക്കുകയാണെന്ന ആരോപണം ശക്തമായി. അതിനിടെ ദുരന്തത്തിന്‍റെ ഭീകരത വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മെയ് ഏഴിന് പന്ത്രണ്ട് പേരുടെ ജീവനെടുത്ത വിഷവാതക ചോർച്ചയുടെ ഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.  കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്നു തുടങ്ങുന്നത്പുലർച്ചെ 3.47നാണ്. അധികം വൈകാതെ പ്രദേശം പുകമൂടി. ശ്വാസംകിട്ടാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർ ബോധംകെട്ടു വീഴുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. അപകടം കാരണം വീടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്കിറങ്ങാൻ പോലും സാധിച്ചിട്ടില്ല. അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞതിന് ശേഷവും നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. പലർക്കും ചൊറിച്ചിലും ശ്വാസതടസ്സവുമുണ്ട്. എൽജി കമ്പനിക്കെതിരെ കേസെടുത്തതല്ലാതെ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. അതേസമയം ആറിരട്ടിയിലധികം ചൂട് കൂടിയതാണ് പ്ലാന്‍റിൽ നിന്ന് വിഷവാതകം ചോരാൻ ഇടയാക്കിയത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കമ്പനിയിൽ സൂക്ഷിച്ചിരുന്ന 13000 ടൺ സ്റ്റൈറീൻ ഇതിനോടകം തെക്കൻ കൊറിയയിലേക്ക് കൊണ്ടുപോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...