മധ്യപ്രദേശില്‍ ടാങ്കര്‍ ട്രക്ക് പാഞ്ഞുകയറി നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ടാങ്കര്‍ ട്രക്ക് പാഞ്ഞുകയറി നാല് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇതോടെ ലോക്ഡൗണ്‍ ആരംഭിച്ച ശേഷം റോഡുകളില്‍ ജീവന്‍ പൊലിഞ്ഞ തൊഴിലാളികളുടെ എണ്ണം 123 ആയി. തൊഴിലാളികളുടെ കാല്‍നട യാത്ര ഇന്നും രാജ്യമെമ്പാടും തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഔരൈയിലും മധ്യപ്രദേശിലെ ബാന്ദയിലും വാഹനാപകടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പാണ് മാഹാരാഷ്ട്ര- മധ്യപ്രദേശ് അതിര്‍ത്തിയിലെ ബന്‍വാരയില്‍ നാല് തൊഴിലാളികള്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലേക്ക് നടക്കുകയായിരുന്ന ഇവര്‍ക്ക് മേല്‍ ടാങ്കര്‍ ട്രക്ക് പാ‍ഞ്ഞുകയറുകയായിരുന്നു. മരിച്ചവരില്‍ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടുന്നു.

ഔരൈ ദുരന്തത്തിന് ശേഷം എല്ലാ തൊഴിലാളികള്‍ക്കും യാത്ര ചെയ്യാന്‍ ബസുകളും ട്രെയിനുകളും അനുവദിക്കുമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനത്തിന് ശേഷവും തൊഴിലാളികളുടെ കാല്‍നട യാത്രകള്‍ തുടരുകയാണ്. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദില്‍ കാല്‍നടയായി എത്തിയവരെ പോലീസ് തടഞ്ഞു. ഇവര്‍ക്ക് ബസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും പ്രത്യേക പാസുണ്ടെങ്കിലെ യാത്ര ചെയ്യാന്‍ അനുവദിക്കു എന്നാണ് പോലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതിയെ അധിക്ഷേപിച്ച സംഭവം ; കെ. ബിജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ....

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...