588 പ്രവാസികളുമായി നാവികസേനയുടെ ജലാശ്വ കൊച്ചിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. മാലദ്വീപില്‍ നിന്ന് 588 പ്രവാസികളാണ് സുരക്ഷിതരായി തീരമണഞ്ഞത്. മൂന്ന് ഘട്ടങ്ങളിലായി 1500 ലധികം പ്രവാസികളാണ് മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിയത്.  മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി രണ്ടാം തവണയാണ് ഐഎന്‍എസ്‌ ജലാശ്വ കൊച്ചി തീരത്ത് എത്തുന്നത്. വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്ന് പുറപ്പെടേണ്ട കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ 11. 20 ഓടെ കപ്പല്‍ കൊച്ചി തീരത്തെത്തി. 497 പുരുഷന്മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് കപ്പലിലുണ്ടായിരുന്നത്. 6 ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള 21 കുട്ടികളും സംഘത്തിലുണ്ട്.

മടങ്ങിയെത്തിയവരില്‍ 568 പേര്‍ മലയാളികളാണ്. 15 തമിഴ്നാട് സ്വദേശികളും തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മടങ്ങി എത്തിയവരില്‍ ഉള്‍പ്പെടുന്നു. എമിഗ്രേഷന്‍ നടപടികളും പരിശോധനയും പൂര്‍ത്തിയാക്കി യാത്രക്കാര്‍ അതത് ജില്ലകളിലെ ക്വാറന്‍റൈൻ സംവിധാനങ്ങളില്‍ കഴിയും. തമിഴ്നാട്ടില്‍ നിന്നുള്ളവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ബസ് എത്തിയിരുന്നു. തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൊച്ചിയില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...