‘കൊവിഡ് വ്യാപനം പ്രസിഡന്‍റിന്‍റെ കഴിവുകേട്’ ; ട്രംപിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഒബാമ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : യുഎസിലെ കൊവിഡ് വ്യാപനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപിന്റെ കഴിവില്ലായ്മയാണ് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് ഒബാമ കുറ്റപ്പെടുത്തി. സര്‍വകലാശാല ബിരുദ ദാന ചടങ്ങിലാണ് ഒബാമ ട്രംപിനെതിരെ ആഞ്ഞടിച്ചത്.  ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം.  ഉദ്യോഗസ്ഥരെയും ഒബാമ വിമര്‍ശിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ പലരും നിഷ്‌ക്രിയരാണെന്നും ജോലി ചെയ്യുന്നുവെന്ന് ഭാവിക്കുക പോലുമില്ലെന്നും ഒബാമ കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനത്തിന് ശേഷം യുഎസിലെ വംശീയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചെന്നും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപം കൂടിയെന്നും ഒബാമ പറഞ്ഞു. ജോര്‍ജിയയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെയും ഒബാമ അപലപിച്ചു. ട്രംപിനെതിരെ നേരത്തെയും ഒബാമ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം കൊവിഡ് കാലത്താണ് ഒബാമ രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അമേരിക്കയില്‍ ഇതുവരെ 14 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 90000 ത്തിലേറെ പേര്‍ മരിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...