തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്തും നിബന്ധനകളെ എതിര്‍ത്തും കേരളം. വായ്പ എടുക്കാനുള്ള നിബന്ധനകള്‍ ഒഴിവാക്കുകയോ ചര്‍ച്ച നടത്തുകയോ വേണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കൊള്ളപ്പലിശ ഒഴിവാക്കന്‍ കേന്ദ്രം വായ്പ എടുത്തു നല്‍കുകയോ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്ക് നേരിട്ട് വാങ്ങുകയോ ചെയ്യണം. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. വായ്പ ലഭിച്ചാലും കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ നികത്താന്‍ കഴിയൂ. വായ്പാ പരിധി ഉയര്‍ത്തിയ നപടി സംസ്ഥാനങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ കഴിയുമെന്നും ഐസക്ക് അഭിപ്രായപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തെ കേന്ദ്രം പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള അവസരമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കല്‍ നിബന്ധനയായി വന്നാല്‍ അംഗീകരിക്കില്ല. ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുന്‍കൂറായി കൂലി നല്‍കണം. അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.