സമസ്തയുടെ ശക്തി ആരും കുറച്ച് കാണരുത്, തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല ; തുറന്നടിച്ച് ജിഫ്രി തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുറന്നടിച്ചു. സിഐസിയുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന സമ്മേളനത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന നടത്തിയത്. ബംഗളുരുവിലെ പാലസ് ഗ്രൗണ്ടില്‍ പതിനായിരക്കണക്കിന് അണികള്‍ക്ക് മുന്നിലാണ് സമസ്തയെന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരും നോക്കേണ്ടതില്ലെന്ന പ്രഖ്യാപനം ജിഫ്രി തങ്ങള്‍ നടത്തിയത്. മതപരമായ പരമോന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിന് പണ്ഡിതര്‍ പകര്‍ന്ന് നല്‍കിയ മൂല്യങ്ങളുടെ അടിസ്ഥാനമുണ്ട്. അതിനെ ദുര്‍ബലപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു.

അതേസമയം, സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ വാഫി – വഫിയ്യ കോഴ്‌സുകള്‍ക്ക് സമാന്തരമായുള്ള ബിരുദങ്ങളുടെ പേരും ജിഫ്രി തങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ആണ്‍കുട്ടികള്‍ക്ക് അസനാഇ എന്ന ബിരുദവും പെണ്‍കുട്ടികള്‍ക്ക് അസനാഇഅ എന്ന ബിരുദവും നല്‍കും. എസ്എന്‍ഇസിയുടെ നേതൃത്വത്തില്‍ തുടങ്ങിയ കോഴ്‌സുകളിലെ ബിരുദങ്ങളുടെ പേരാണ് പ്രഖ്യാപിച്ചത്. ഇന്ന് ബംഗളുരുവില്‍ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് തങ്ങള്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...