കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല ; സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിപിഎം വ്യക്തമാക്കി. ശക്തി കേന്ദ്രങ്ങളിൽ പോലും ഒറ്റക്ക് ജയിച്ച് കയറാനാകാത്ത സ്ഥിതിയുണ്ടെന്നും ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി പരമാവധി സീറ്റ് നേടാൻ ശ്രമിക്കണമെന്നും കേന്ദ്രകമ്മിറ്റിയിൽ ആവശ്യമുയർന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ ഘടകങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. തിരുവനന്തപുരത്താണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. കർഷക പ്രക്ഷോഭങ്ങൾ സംഘടനാ സ്വാധീനം കൂട്ടിയെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം, തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കാനും പ്രാദേശിക സാധ്യതകൾ അനുകൂലമെങ്കിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിലും എതിർപ്പില്ലെന്നും കമ്മിറ്റിയിൽ തീരുമാനിച്ചു.

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന സർക്കാർ- ഗവർണർ പോര് കേന്ദ്ര കമ്മിറ്റി യോഗം വരും ദിവസങ്ങളിൽ ചർച്ച ചെയ്തേക്കും. ഗവർണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെടണോ എന്ന കാര്യത്തിലും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനമെടുക്കുക. മറ്റന്നാൾ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറൽ സെക്രട്ടറി മാധ്യമങ്ങളെ കാണും. ഇക്കാര്യത്തിലുള്ള തീരുമാനം അറിയിക്കും. അതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ്സ് സംഘടിപ്പിക്കുവാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...