ഇസ്രായേലിന്‍റെ കടുംപിടിത്തം കാരണം ​ഗാസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഇസ്രായേലിന്‍റെ കടുംപിടിത്തം കാരണം ​ഗാസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല. ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി താൽക്കാലിക കരാർ രൂപപ്പെടുത്തുമെന്നാവർത്തിച്ച്​​​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച്​ ഇസ്രായേൽ നിലപാട്​ കടുപ്പിച്ചതോടെ ഏറെക്കുറെ വഴിമുട്ടിയിരിക്കുകയാണ്​ ദോഹ ചർച്ച. ഇന്ന്​ ചർച്ച നടക്കുമെങ്കിലും പ്രതീക്ഷ കുറവാണെന്നാണ്​ റിപ്പോർട്ട്​. ഇരുവിഭാഗ​വുമായും മധ്യസ്ഥ രാജ്യങ്ങൾ ഇന്നലെ പ്രത്യേകം ചർച്ച നടത്തി. ഹമാസിനെ നിരായുധീകരിക്കുന്നതു സംബന്ധിച്ച്​ കരാറിൽ വ്യവസ്ഥ വേണം എന്നതാണ്​ ഇസ്രായേൽ മുന്നോട്ടു വെച്ച പ്രധാന ഉപാധി. എന്നാൽ നിരായുധീകരണം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടിലാണ്​ ഹമാസ്​.

വെടിനിർത്തൽ കാലയളവിൽ ഈജിപ്ത്​ അതിർത്തിയിലെ റഫയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്​തമായി തുടരുമെന്ന ഇസ്രായേൽ നിലപാടും ചർച്ചക്ക്​ തിരിച്ചടിയായി. ഫലസ്തീനികളെ മുഴുവൻ റഫയിലെ പ്രത്യേക കോൺസൻട്രേഷൻ ക്യാമ്പിലേക്ക്​ ഒതുക്കി ഭാവിയിൽ മറ്റെ​വിടെയെങ്കിലും പുനരധിവസിപ്പിക്കാനാണ്​​ അമേരിക്കയുമായി ചേർന്നുള്ള ഇസ്രായേലിന്‍റെ പദ്ധതിയെന്നാണ്​ റിപ്പോർട്ട്​. വടക്കൻ ഗസ്സയിൽ നിന്ന്​ ജനങ്ങളോട്​ ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന ഇന്നലെ വീണ്ടും ആവശ്യപ്പെട്ടു. ഗാസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നാൽപതിലേറെ പേർ കൊല്ലപ്പെട്ടു.വഭക്ഷ്യവിതരണ കേന്ദ്രത്തിൽ എത്തിയവർക്ക്​ നേരെ ഇന്നലെ നടന്ന വെടിവെപ്പിൽ മാത്രം 10 പേരാണ്​ കൊല്ലപ്പെട്ടത്​.

ഇതുവരെ 800ഓളം പട്ടിണി പാവങ്ങളെ​ ഈവിധം ഇസ്രായേൽ സേന കൊലപ്പെടുത്തിയതായി​ യുഎൻ വെളിപ്പെടുത്തി. ഐക്യരാഷ്​ട്ര സംഘടനയുടെ പ്രത്യേക അന്വേഷക ഫ്രാൻസെസ്ക ആൽബനീസിന്​ വിലക്ക്​ ഏർപ്പെടുത്തിയ യുഎസ്​ നടപടി ആശങ്കാജനകമാണെന്ന്​ യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഗാസ്സയിൽ ഇസ്രായേൽ നടത്തുന്നത്​ വംശഹത്യയാണെന്നും മൈക്രോസോഫ്​റ്റ്​ ഉൾപ്പെടെ നാൽപതിലേറെ ആഗോള കോർറേറ്റ്​ സ്ഥാപനങ്ങൾ വംശഹത്യക്ക്​​ പിന്തുണ നൽകുന്നതായും ഫ്രാൻസെസ്ക ആൽബനീസ്​ ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...