അടിയന്തിര നിയമസഭാ സമ്മേളന ആവശ്യത്തിന് മറുപടിയില്ല ; കേരള കോൺഗ്രസ് എമ്മിന് കടുത്ത അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യജീവി, തെരുവുനായ വിഷയത്തിൽ അടിയന്തിര നിയമസഭാ സമ്മേളനം എന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യത്തിൽ മറുപടിയില്ലാത്തതിൽ പാർട്ടിക്ക് കടുത്ത അതൃപ്തി. ആവശ്യം ഉന്നയിച്ച് ഒരു മാസം പിന്നിട്ടിട്ടും ചർച്ച വേണമോ വേണ്ടയോ എന്നതിൽ സർക്കാരിൽ നിന്നോ മുന്നണിയിൽ നിന്നോ മറുപടി ലഭിച്ചിട്ടില്ല. ഇതാണ് കേരള കോൺഗ്രസ് എമ്മിന്റെ അതൃപ്തിക്ക് കാരണം.
വരുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം വീണ്ടും ഉയർത്തി കൊണ്ടുവരാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഒരു മുന്നണിയാകുമ്പോൾ കാര്യങ്ങൾ മുറയ്ക്ക് അറിയിക്കണം എന്നതാണ് കേരള കോൺഗ്രസ് എമ്മിന്റെ നിലപാട്.

ഒരു മാസം മുൻപാണ് ജോസ് കെ മാണി അടിയന്തിര നിയമസഭാ സമ്മേളനം എന്ന ആവശ്യം മുന്നോട്ടുവെച്ചത്. കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി, തെരുവുനായ ശല്യം ചർച്ച ചെയ്യാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടത്. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തിന് ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം, വന നിയമങ്ങളിൽ പുതിയ ഭേദഗതികൾ, ചട്ടങ്ങൾ എന്നിവ കൊണ്ടുവരണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...