പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ തീരഭൂമി വ്യാപകമായി ഇടിഞ്ഞുതുടങ്ങിയിട്ടും സംരക്ഷണത്തിന് പദ്ധതിയില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ തീരഭൂമി വ്യാപകമായി ഇടിഞ്ഞുതുടങ്ങിയിട്ടും സംരക്ഷണത്തിന് പദ്ധതിയില്ല. ഇതിനോടകം ഏക്കറു കണക്കിന് ഭൂമി പലയിടങ്ങളിലായി നദിയിലേക്ക് പതിച്ചു. വലിയ മരങ്ങൾ ഉൾപ്പെടെ നദികളിൽ പതിച്ചിരിക്കുന്നത് കാണാനാകും. തീരത്തുള്ള വീടുകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. നിരവധി വീടുകൾ നദികളിലേക്ക് പതിക്കാമെന്ന അവസ്ഥയിലുമാണ്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നും അധികൃതരുടെ പക്കലില്ല. പ്രളയത്തിന് ശേഷം ഒഴുക്കിന്റെ ഗതിയിലുണ്ടായ മാറ്റം തീരമിടിച്ചിലിന് കാരണമായിട്ടുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ തിരശോഷണം കൂടുതലാണ്. പാണ്ടനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അര കിലോ മീറ്റർ നീളത്തിലാണ് പമ്പയുടെ തീരം ഇടിഞ്ഞത്. ഈ ഭാഗത്തെ വീടും പുരയിടവുമെല്ലാം ഏതുനിമിഷവും നദിയെടുക്കാമെന്ന നിലയിലാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...