റാന്നി : ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊന്നുമില്ലാത്തതിനാൽ മാമ്മുക്ക് ജംഗ്ഷനിൽ ദിനംപ്രതി അപകടമേറുന്നു. മുൻപ് ട്രാഫിക് പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നപ്പോളും അപകടങ്ങൾ അപൂർവ്വമായിരുന്നു. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണത്തോടെ നിയന്ത്രണസംവിധാനങ്ങൾ ഇല്ലാതായി. റാന്നി-തിരുവല്ലാ റോഡിൽ നിന്നും ഹൈവേയുടെ ഇരുഭാഗത്തുനിന്നും നിരന്തരം വാഹനങ്ങൾ വരുന്ന തിരക്കേറിയ ജംഗ്ഷൻ ആയതിനാൽ ദിനംപ്രതി ചെറുതും വലുതുമായ അപകടങ്ങളാണിവിടെ ഉണ്ടാകുന്നത്. ഇവിടെ സ്ഥാപിച്ച കൈവരിക്കും പലപ്രാവശ്യം വാഹനമിടിച്ച് തകർന്നിരുന്നു.
ഇവ പുനഃസ്ഥാപിച്ചിട്ടുപോലുമില്ല. ജംഗ്ഷൻ മധ്യത്തിൽ ഡിവൈഡറിൽ പോലും ജീപ്പ് ഇടിച്ച് കയറുകയുണ്ടായി. റോഡരികിൽ ജംഗ്ഷനിൽ നടക്കുന്ന അനധികൃത പാർക്കിംഗും മിക്കപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്തുന്നു. ഇന്നലെ രാവിലെ സ്വകാര്യ കാറിന്‍റെ പിന്നിൽ ടിപ്പർ ലോറി തട്ടി ഗതാഗതം തടസ്സപ്പെടുകയുണ്ടായി. അടിയന്തിരമായി ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും ട്രാഫിക് പോലീസിനെ നിയമിക്കണമെന്നുമുള്ള അവശ്യം ശക്തമാകുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























