തെരുവ് വിളക്കുകൾ ഇല്ല : ഇരുട്ടിലായി ആർ വി എച്ച് എസ് പടി താലൂക്ക് ആശുപത്രി റോഡ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആർ വി എച്ച് എസ് സ്കൂളിന് സമീപം സംസ്ഥാന പാതയിൽ നിന്ന് കോന്നി താലൂക്ക് ആശുപത്രിപടിയിലേക്കുള്ള റോഡിൽ വെളിച്ചമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാന പാതയിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്ന ആളുകൾക്ക് ടൗണിൽ കയറാതെ വേഗത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന റോഡിൽ ആണ് രാത്രിയിൽ വെളിച്ചമില്ലാത്തത്. ഇന്റർലോക്ക് കട്ടകൾ പാകിയ റോഡിൽ വാഹനങ്ങളിലും കാൽ നടയാത്രയായും നിരവധി ആളുകൾ സഞ്ചരിക്കുന്നുണ്ട്.

റോഡിലെ ഓടയുടെ സ്ലാബുകൾ പലതും ഇളക്കി മാറ്റി റോഡിൽ വെച്ചിരിക്കുന്നത് മൂലം ആളുകൾ ഇതിൽ തട്ടി വീഴുവാൻ ഉള്ള സാധ്യതയും ഏറെയാണ്. കോന്നി പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള റോഡിൽ മുൻപ് സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും കാലാവധി തീരും മുൻപേ ഇളകി മാറിയിരുന്നു. സംസ്ഥാന പാതയിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും ആളുകൾക്ക് അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും എല്ലാം വേഗത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന ഒരു പാത കൂടിയാണ് ഇത്. സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...