കോവിഡ് വാക്സിനെടുത്തില്ലെങ്കിൽ ശമ്പളമില്ല : വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി താനെ കോർപറേഷൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ജീവനക്കാർ കോവിഡ് വാക്സിനെടുത്തില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് പ്രഖ്യാപിച്ച് താനെ കോർപറേഷൻ. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർക്കാണ് ശമ്പളം നൽകില്ലെന്ന് കോർപറേഷൻ അറിയിച്ചത്. തിങ്കളാഴ്ച്ച മുതിർന്ന ഉദ്യോഗസ്ഥർ, മേയർ, കമ്മീഷണർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ആദ്യ ഡോസ് കോവിഡ് വാക്സിനെടുക്കാത്ത കോർപറേഷൻ ജീവനക്കാർക്ക് ശമ്പളം നൽകില്ല.

കൃത്യ സമയത്തിനുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർക്കും ശമ്പളം നൽകില്ലെന്ന് കോർപറേഷൻ ഇറക്കിയ ഔദ്യോഗിക റിലീസിൽ പറയുന്നു. സിവിൽ ഉദ്യോഗസ്ഥർ അവരുടെ മേൽ അധികാരികൾക്ക് മുന്നിൽ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമായും ഹാജരാക്കണം. ഈ മാസം അവസാനത്തോടെ നഗരത്തിലെ വാക്സിനേഷൻ പൂർത്തീകരിക്കാനാണ് കോർപറേഷന്‍റെ ശ്രമം. ചൊവ്വാഴ്ച്ച മുതൽ നഗരത്തിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് കോർപറേഷൻ മേയർ പറഞ്ഞു.

ജനങ്ങളിൽ വാക്സിനെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് കൃത്യസമയത്ത് നൽകാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹർ ഗർ ദസ്തക് പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും ഇതുവരെയും വാക്സിൻ സ്വീകരിക്കാത്തവരുടെ വിവരങ്ങൾ വീടുകളിൽ ചെന്ന് ശേഖരിക്കും. സ്വീകരിക്കാത്തവർക്ക് വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാൻ നഗരത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...