ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കയ്പമംഗലം : കൊപ്രക്കളത്ത് ദേശീയപാതയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പുല്ലൂര്‍ പുളിഞ്ചോട് സ്വദേശി കോക്കാട്ട് വീട്ടില്‍ ആന്റോയുടെ മകന്‍ അലക്‌സ് (22) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ വിജീഷിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ കൊപ്രക്കളം സെന്‍ററിലായിരുന്നു അപകടം.

മൂവാറ്റുപുഴയില്‍ നിന്ന് പൈനാപ്പിള്‍ കയറ്റി പോവുകയായിരുന്ന ചരക്ക് ലോറിയാണ് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഇരുവരെയും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അലക്‌സ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. വരാപ്പുഴയിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്ക് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു അലക്‌സ്.

ഉടമ വിജിഷിനോടൊപ്പം റിപ്പയര്‍ ചെയ്ത വാഹനം വടകരയില്‍ എത്തിച്ച് നല്‍കി ഇരുവരും മടങ്ങുകയായിരുന്നുവെന്ന് അലക്‌സിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ പൂര്‍ണമായും തകര്‍ന്നു. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ജാന്‍സിയാണ് അലക്‌സിന്‍റെ അമ്മ. സഹോദരന്‍ ആന്‍സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...