അഫ്ഗാൻ വിഷയം ; പാകിസ്ഥാന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്ഥാന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു.

കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. യോഗത്തിൽപാകിസ്ഥാനും ചൈനയും റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണ് പങ്കെടുക്കേണ്ടത്. അഫ്ഗാനിലെ പുതിയ സാഹചര്യവും അതിന്റെ പ്രത്യാഘാതങ്ങളുമടക്കം യോഗം വിലയിരുത്തും. അഫ്ഗാനിലെ താലിബാനെ നിയന്ത്രിക്കുന്നതും മേഖലയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിനും കൂട്ടു നിൽക്കുന്നതും പാകിസ്ഥാൻ ആണെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ യോഗത്തിൽ വിമർശനം ഉന്നയിക്കും. ഇത് മുന്നിൽ കണ്ട് യോഗത്തിൽ നിന്ന് പാകിസ്താൻ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെയും തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...