കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി. ടാങ്കറിലെത്തിച്ച വെളളം ബക്കറ്റുകളില്‍ ശേഖരിച്ച് വാര്‍ഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്. ഇന്നലെ ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത്. പൈപ്പ് ലൈന്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ വെളളപ്രശ്‌നം പരിഹരിക്കുമെന്നാണ്. രാവിലെയും പൈപ്പില്‍ വെളളമെത്താതായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി. ടാങ്കറില്‍ വെള്ളം എത്തിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയായില്ല. ബക്കറ്റ് വാങ്ങി അതില്‍ വെളളം വാര്‍ഡുകളിലെത്തിച്ചാണ് പലരും പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്. പൈപ്പ് ലൈന്‍ പണി നടക്കുന്നതറിഞ്ഞിട്ടും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ബദല്‍ സൗകര്യമൊരുക്കാഞ്ഞതാണ് പ്രതിസന്ധിയായത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























