വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം ; യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വൈകാതെ കാണാമെന്ന് പറഞ്ഞ് മടങ്ങിയ മെബിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സുഹൃത്തുകളെയും സങ്കടത്തിലാഴ്ത്തി. ടോമി വിൻസെന്റിന്റെയും മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി: മേരി മീനു. മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വൈകുന്നേരം 4.30-ന് തുരുത്തൂർ സെയ്ന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...