ദുബായില്‍ പൊതുഗതാഗതത്തിനുപയോഗിക്കുന്ന നോൾ കാർഡിന്‍റെ തലവിധി മാറുന്നു

For full experience, Download our mobile application:
Get it on Google Play

ദുബൈ : ദുബായില്‍ പൊതുഗതാഗതത്തിനുപയോഗിക്കുന്ന നോൾ കാർഡിന്‍റെ തലവിധി മാറുന്നു. ഷോപ്പിങ്ങിനും യാത്രകൾക്കും 17,000 ദിർഹം വരെ ഡിസ്കൗണ്ട് ലഭിക്കുന്ന പുതിയ നോൾ ട്രാവൽ കാർഡ് ദുബായ് ആർ.ടി.എ അവതരിപ്പിച്ചു. ദുബായ് സന്ദർശിക്കാനെത്തുന്നവ‍ർക്ക് വലിയ ഓഫറുകൾ നിറഞ്ഞതാണ് പുതിയ നോൾ കാർഡ്. ബസ്സിലും മെട്രോയിലും ടാക്സിയിലും പണത്തിന് പകരം ഉപയോഗിക്കുന്ന വെറുമൊരു കാർഡല്ല ഇനി നോൾ കാർഡ്. ബസിലും മെട്രോയിലും ബോട്ടുകളിലും ടാക്സികളിലും അതു കഴിഞ്ഞ് ഷോപ്പിങ്ങിനും റെസ്റ്ററന്റുകളിലും സിനിമയ്ക്കും വരെ 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ് പുതിയ നോൾ ട്രാവൽ കാർഡ്.

പ്രധാനമായും വിസിറ്റിങ്ങിനെത്തുന്നവരെ ലക്ഷ്യമിട്ടാണിത്. മറ്റുള്ളവർക്കും ഉപയോഗിക്കാം. 200 ദിർഹം വിലയുള്ള കാർഡ് ആക്റ്റീവാകുന്നതോടെ ഡിസ്ക്കൗണ്ടുകൾക്കായി ഉപയോഗിക്കാം. 19 ദിർഹമാകും ബാലൻസ്. ഇത് ടോപ്പ് അപ്പ് ചെയ്യാം. ഓരോ വർഷവും 150 ദിർഹം കൊടുത്ത് പുതുക്കാം. ഹോട്ടൽ ബുക്കിംഗ്, സഫാരി, ക്യാംപിങ് ഉൾപ്പെടെ എല്ലാത്തിനും ഡിസ്കൗണ്ട് ലഭിക്കും. ടൂറിസ്റ്റുകൾക്ക് വലിയ തോതിൽ ഉപകാരപ്പെടും. നിലവിലുള്ള നോൾ കാർഡ് പുതിയതിലേക്ക് മാറ്റാനാകില്ല. ഭാവിയിൽ ഇത് ലഭ്യമായേക്കും. 5 വർഷ വരെ കാലാവധിയുള്ളതാണ് പുതിയ കാർഡ്. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന ലഭിക്കും. എയർപോർട്ടുകളിൽ നിന്നും വാങ്ങാം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...