വിവാദ ആൾദൈവം നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറന്റ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ല വാറന്റ്. ബെംഗളൂരു രാമനഗര സെഷന്‍സ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒരുപാട് സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ചില്‍ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് തുടര്‍ന്ന് പോലീസ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ ഈ കേസില്‍ അറസ്റ്റിലായിരുന്ന നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ നേപ്പാളിലേക്ക് കടന്നു, അവിടുന്ന് ഇക്വഡോറിലേക്കും കടക്കുകയായിരുന്നു.

2018 മുതല്‍ നിത്യനന്ദ വിചാരണയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ 2020ല്‍ ഇയാളുടെ ജാമ്യം റദ്ദാക്കി. യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ 5 വര്‍ഷം ബിഡദി ആശ്രമത്തില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചുവെന്ന കേസും നിത്യനന്ദയ്‌ക്കെതിരെയുണ്ട്. ഈ കേസില്‍ കര്‍ണാടക പോലീസിന്റെ സിഐഡി വിഭാ?ഗം അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്തില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസും ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദ ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച്‌ ആര്‍ക്കും അറിവില്ല. ‘കൈലാസം’ എന്ന പേരില്‍ ഒരു രാജ്യം സൃഷ്ടിച്ച്‌ സ്വന്തമായി പാസ്‌പോര്‍ട്ടും കറന്‍സിയുമുണ്ടാക്കി ജീവിക്കുകയാണെന്നാണ് വിവരം. നിത്യാനന്ദയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ശ്രമിച്ചിട്ടും കണ്ടെത്താനായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...