ബേബി ഡാമിനു പിന്നിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തുടരുന്ന ജാഗ്രതക്കുറവ് നേട്ടമാക്കാന്‍ തമിഴ്നാട് നീക്കം തുടങ്ങി. പ്രധാന അണക്കെട്ടിന് സമീപത്തെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 142ല്‍നിന്ന് പരമാവധി അളവായ 152ല്‍ എത്തിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. ഇതിനായി ബേബി ഡാമിനു പിന്നിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് രംഗത്തെത്തിയിട്ടുള്ളത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍നിന്ന് 142 അടിയാക്കി ഉയര്‍ത്തിയതോടെ മഴക്കാലത്ത് കേരളം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജലനിരപ്പ് 142ല്‍ നിയന്ത്രിക്കാന്‍ മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കിയിലേക്കും ഇവിടെ നിന്ന് മറ്റു ഭാഗങ്ങളിലേക്കും വെള്ളം തുറന്നുവിടുന്നത് വലിയ ദുരിതങ്ങള്‍ക്ക് ഇടയാക്കുകയാണ്. ജലനിരപ്പ് ഉയര്‍ത്തിയതോടെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഏക്കര്‍ കണക്കിന് വനമേഖലയാണ് വെള്ളത്തിനടിയിലായത്.

പുല്‍മേടുകള്‍, മരങ്ങള്‍, കാട്ടുചെടികള്‍ എന്നിവയെല്ലാം മാസങ്ങളോളം വെള്ളത്തില്‍ മുങ്ങിയതോടെ ഇവയെല്ലാം നശിച്ചു. പുല്‍മേടുകളില്‍ ജീവിച്ചിരുന്ന ചെറുജീവികള്‍ മറ്റു ജീവജാലങ്ങള്‍ എന്നിവക്കെല്ലാം വെള്ളപ്പൊക്കം ഭീഷണിയായി. തീരവും തീരത്ത് മേയുന്ന മൃഗങ്ങളും ഇല്ലാതായാല്‍ തേക്കടി തടാകത്തിന്റെ  സൗന്ദര്യം നഷ്ടമാകും. ഇത് തേക്കടിയെ ടൂറിസം രംഗത്ത് പിന്നോട്ടടിക്കും.

ബേബി ഡാമിനു പിന്നിലെ 15 മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ നവംബറില്‍ തമിഴ്നാടിന് വനം വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ തീരുമാനം മരവിപ്പിച്ചു. എന്നാല്‍ ഇടവേളക്കുശേഷം ഇതേ ആവശ്യം മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി വഴിയാണ് തമിഴ്നാട് വീണ്ടും കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. മരം മുറിക്കാന്‍ കേരളം വീണ്ടും അനുമതി നല്‍കിയാല്‍ ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാടിന് ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...