കനത്തമഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: കനത്ത മഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം. ഇപ്പോഴും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ 8 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്ക മേഖലയിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വടക്കന്‍ മേഖലകളായ സുബര്‍ണരേഖ നദി തീരത്ത് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.

ബാലസോര്‍, മയൂര്‍ഭഞ്ച് ജില്ലകളില്‍ കൂടി ഒഴുകുന്ന സുബര്‍ണരേഖ, ബൈതരാണി എന്നീ രണ്ട് പ്രധാന നദികളിലെ വെള്ളം പലയിടത്തും അപകടരേഖ ലംഘിച്ചതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്.  ബാലസോര്‍ ജില്ലയിലെ 156 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ ഭരണകൂടം 40,000 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

അവരെ 227 താല്‍ക്കാലിക ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ബാലസോര്‍ ജില്ലാ കളക്ടര്‍ ദത്താത്രയ ഭൗസാഹേബ് ഷിന്‍ഡെ പറഞ്ഞു. ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും പെട്ട് മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. 6 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...