പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി : അംഗത്വം പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ 28 വരെ അവസരം

For full experience, Download our mobile application:
Get it on Google Play

പത്രപ്രവര്‍ത്തകേതര ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ വിവിധ കാരണങ്ങളാല്‍ അംഗത്വം റദ്ദായവര്‍ക്ക് ഒക്ടോബര്‍ 28 നകം കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. അംശദായം അടവ് മുടങ്ങിയ മാസം മുതലുള്ള പൂര്‍ണ കുടിശികത്തുക 10 ശതമാനം പിഴ സഹിതം ഒറ്റത്തവണയായി അടയ്ക്കണം. ഓരോ കാലയളവിലും നിശ്ചയിച്ച നിരക്കിലാണ് അംശദായത്തുക ഈടാക്കുക. മൂന്നു തവണയില്‍ കൂടുതല്‍ അംഗത്വം റദ്ദായവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിച്ചിട്ടും ഒറ്റത്തവണ പോലും അംശദായം അടയ്ക്കാതെ വിരമിച്ചവര്‍ക്കും കുടിശിക അടയ്ക്കാനാവില്ല.

എന്തു കാരണത്താലാണ് അടവു മുടങ്ങിയത് എന്നു വ്യക്തമാക്കുന്ന അപേക്ഷ, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ളതും നിശ്ചിതമാതൃകയിലുള്ളതുമായ അസല്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, അസല്‍ പാസ് ബുക്ക്, പാസ് ബുക്കിന്റെയും ഓണ്‍ലൈന്‍ അടവിന്റെ അംഗീകരിച്ച ഇ-ചലാനുകളുടെയും പകര്‍പ്പുകള്‍, ഇതുവരെ എത്ര പ്രാവശ്യം അംഗത്വം റദ്ദായിട്ടുണ്ട്/ പുനഃസ്ഥാപിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച സത്യപ്രസ്താവന എന്നിവ സമര്‍പ്പിക്കണം. വിലാസം, ജനനതീയതി, പത്രസ്ഥാപനം, നോമിനിയുടെ പേര് എന്നിവയില്‍ തിരുത്തലുകള്‍ വരുത്താനും അപേക്ഷ നല്‍കാം. പദ്ധതിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താത്തവര്‍ ജില്ലാ/ മേഖലാ ഓഫീസില്‍ നിന്ന് ലഭിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ചു നല്‍കണം. ഫോണ്‍: 0468 2222657 (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട) 0481 2561030 (മേഖല ഓഫീസ്, കോട്ടയം),

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...