തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകര്‍. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യ തയാണെന്നും, വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇതിനെക്കുറിച്ച് കത്തെഴുതിയിട്ടുണ്ടെന്നും അധ്യാപകര്‍ പറയുന്നു. എട്ട് രൂപ നിരക്കില്‍ ആറ് ദിവസത്തേക്ക് 48 രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്‍റെ ഇരട്ടിത്തുകയാണ് ചെലവ് വരുന്നതെന്നാണ് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ അഭിപ്രായം.
ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുന്ന 300 മി.ലി പാലിന് 15 രൂപയും ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപയും ചെലവ് വരും. ബാക്കി വരുന്ന തുക കൊണ്ട് എങ്ങിനെ ഉച്ചഭക്ഷണം നല്‍കുമെന്നാണ് അധ്യാപകരുടെ ചോദ്യം. സര്‍ക്കാര്‍ അനുവദിക്കുന്ന പണം തികയുന്നില്ല എന്ന കാരണമാണ് ഒരുപാട് കുട്ടികള്‍ ഉച്ചഭക്ഷണം പോലുമില്ലാത്തവരായി മാറുന്നത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അധിക ചെലവ് കാരണം ഉച്ചഭക്ഷണ മെനു വെട്ടിക്കുറയ്ക്കാനും പറ്റില്ല. മെനു കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്.





























