മോഡലിനെ മയക്കു മരുന്ന് നല്‍കി കൂട്ടബലാല്‍സംഘം ചെയ്ത കേസിലെ കൂട്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലാകാനുള്ളത്. യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ ഷൂട്ടിനെത്തിയ മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇടച്ചിറയിലെ ലോഡ്ജിലായിരുന്നു സംഭവം. മോഡലിങ് രംഗത്തുള്ള ഇരുപത്തിയേഴുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സലിംകുമാറാണു യുവതിക്ക് ലോഡ്ജില്‍ താമസ സൗകര്യം ലഭ്യമാക്കിയത്. ലോഡ്ജ് ഉടമയായ യുവതി അടക്കം മൂന്നു പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു. പെണ്‍കുട്ടിയെ താമസിപ്പിച്ച് പീ‍ഡിപ്പിച്ച ക്രിസ്റ്റീന ഹോട്ടലിലെ 303 നമ്പര്‍ മുറിയും, അറസ്റ്റിലായ സലീം തമസിച്ച 304 മുറിയും പോലീസ് സീല്‍ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...