രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു ; 12 പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസും കുട്ടികൾക്കുള്ള വാക്സിനേഷനും സംബന്ധിച്ച കൂടിയാലോചനകൾക്കായി നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ യോഗവും ഇന്ന് ചേരും. ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...