Wednesday, April 23, 2025 11:55 am

പ്രവാസികളുടെ മടക്കം : രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് നോര്‍ക്ക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്ക വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. തിരികെ വരുന്നവരുടെ കണക്ക് കൃത്യമായി ശേഖരിക്കാനും ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാനും വേണ്ടിയാണ് നടപടിയെന്ന് നോര്‍ക്ക അറിയിച്ചു.

കൊവി‍ഡ് 19 വ്യാപകമായതോടെ തിരികെ വരുന്നവര്‍ക്ക് ആവശ്യമായ സൗകര്യം
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടെ സമീപത്തും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിമാന സര്‍വ്വീസ് തുടങ്ങിയാല്‍ മൂന്ന് മുതല്‍ അ‍ഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനുള്ളില്‍ മടങ്ങി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇവരില്‍ 9600 മുതല്‍ 27600 വരെ പ്രവാസികളെ നിരീക്ഷണത്തില്‍ വയ്ക്കുകയും ബാക്കിയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയും വരും.

തിരികെ വരുന്നവരുടെ കണക്ക് കൃത്യമായി ശേഖരിക്കാന്‍ വേണ്ടിയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്.   http://www.norkaroots.org എന്ന വെബ്സൈറ്റില്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിസിറ്റിങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. വിദേശത്ത് കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെയും നാട്ടിലെത്തിക്കാനുള്ള ക്രമീകരണമുണ്ടാക്കും.

രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയൊന്നും ലഭിക്കില്ലെന്നും അതുകൊണ്ട് രജിസ്ട്രേഷന് തിരക്ക് കൂട്ടരുതെന്നും നോര്‍ക്ക അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ

0
ദില്ലി : രാജ്യത്തെ പിടിച്ചുകുലുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ....

ഭീകരാക്രമണവുമായി ബന്ധമില്ല എല്ലാത്തരം ഭീകരവാദത്തെയും എതിര്‍ക്കുന്നു ; പ്രതികരണവുമായി പാകിസ്ഥാൻ

0
ശ്രീന​ഗർ: രാജ്യത്തെ പിടിച്ചുകുലുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ. പാക്...

100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക് ; കുവൈത്തിൽ രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍...

ടാസ്മാക് കേസിൽ ഇഡി റെയ്ഡിനെതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ടാസ്മാക് കേസിൽ തമിഴ് നാട് സർക്കാരിന് തിരിച്ചടി. ഇഡി...